കൊച്ചി: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ അരങ്ങേറുന്ന ക്രൂരകൃത്യങ്ങളില്‍ മുഖ്യമന്ത്രി പാലിക്കുന്ന മൗനം അവസാനിപ്പിക്കുക. കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്തിനെ ക്രൂരമായി ആക്രമിച്ച പൊലീസുകാരെ പിരിച്ചു വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
നാളെ വൈകിട്ട് നാലു മണിക്ക് ബെന്നി ബെഹനാന് എംപി കോടനാട് പൊലീസ് സ്റ്റേഷന് മുന്നിലും, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രാവിലെ പതിനൊന്നു മണിക്ക് പള്ളുരുത്തി സ്റ്റേഷന് മുന്നിലും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഊർജ്ജ ശേഖരണ സാങ്കേതികവിദ്യക്ക് ഇന്ത്യൻ പേറ്റന്റ് (IN 569569) ലഭിച്ചു. പോളിഡൈമിഥൈൽസിലോക്സെയ്ൻ (PDMS) കോംപോസിറ്റിൽ ഗ്രാഫീൻ ഓക്സൈഡ്–കണ്ടക്റ്റിംഗ് പൊളിമർ നാനോഹൈബ്രിഡ് ഉൾപ്പെടുത്തി വികസിപ്പിച്ച ട്രൈബോഇലക്ട്രിക് നാനോജനറേറ്റർ (TENG) ഉൽപ്പന്നത്തെ കുറിച്ചാണ്. ......
ഖത്തർ തലസ്ഥാനമായ ദോഹയിൽ സ്ഫോടനം. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ നിരവധി അംഗങ്ങളെ പാർപ്പിച്ചിരിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ......
കൊച്ചി വാട്ടര്‍ മെട്രോ, പാരമ്പര്യ ട്രസ്റ്റുമായി ചേർന്ന് 12 ന് സംഘടിപ്പിക്കുന്ന ഓണ പൂക്കളമത്സരത്തിന് ബുധനാഴ്ച വരെ രജിസ്റ്റർ ചെയ്യാം. ഒരു പാരമ്പര്യ യാത്ര, ഐക്യത്തിന്റെ പൂക്കളം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മല്‍സരത്തിന് ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 50,000രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 25,000 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 15,000 രൂപയും, 5000 രൂപ വീതം രണ്ട് ടീമുകൾക്ക് പ്രോല്‍സാഹന സമ്മാനവും ലഭിക്കും. ......
രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന വോട്ടെടുപ്പിൽ 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയിരുന്നു. ......
കൊച്ചി: ലൂർദ് ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ഹെൽത്തി ഏജിങ് എന്ന വിഷയവുമായി ബന്ധിച്ച് ഫിസിയോതെറാപ്പി ദിനം ആഘോഷിച്ചു. പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ്സ് ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സെബി വിക്ടർ തുണ്ടിപ്പറമ്പിൽ നിർവഹിച്ചു.ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ......
ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ അല്മായ ജീവകാരുണ്യ പ്രസ്ഥാനമായി 150 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ 71-ാമത് ദേശീയ സമ്മേളനം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ എറണാകുളം കച്ചേരിപ്പടിയിലെ ആശീര്‍ഭവനില്‍ ചേരുന്നു. ഭാരത കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളിലേയും പ്രസിഡണ്ടുമാര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ......